ഹാങ്ചോ: ഏഷ്യൻ ഗെയിംസ് പുരുഷ വോളിബാളിൽ മികച്ച പ്രകടനം തുടർന്ന ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. പ്ലേ ഓഫിൽ ചൈനീസ് തായ്പേയിയെ ഏകപക്ഷീയമായ മൂന്ന് സെറ്റുകൾക്കാണ് തോൽപിച്ചത്. സ്കോർ: 25-22, 25-22, 25-21.
ഞായറാഴ്ചത്തെ ക്വാർട്ടറിൽ കരുത്തരും നിലവിലെ ജേതാക്കളുമായ ജപ്പാനെ ഇന്ത്യ നേരിടും. കംബോഡിയയെയും കഴിഞ്ഞ തവണത്തെ വെള്ളി മെഡലുകാരായ ദക്ഷിണ കൊറിയയെയും വീഴ്ത്തി പൂൾ വിന്നറായാണ് ടീം പ്ലേ ഓഫിൽ പ്രവേശിച്ചത്. ഇന്ത്യ ക്വാർട്ടറിലെത്തുന്നത് 2014ന് ശേഷം ഇതാദ്യം.
സ്പീഡ് ഗെയിമാണ് ചൈനീസ് തായ്പേയി കളിക്കുന്നതെന്നും കൊറിയയോട് ജയിച്ച അനുഭവത്തിൽ ടെക്നിക് ക്യാച്ച് ചെയ്യാനായി കഴിഞ്ഞെന്നും ഇന്ത്യൻ സഹപരിശീലകൻ ടോം ജോസഫ്‘മാധ്യമ’ത്തോട് പറഞ്ഞു. തായ്പേയി നല്ല ഫൈറ്റിങ് ആയിരുന്നു. ക്യാപ്റ്റൻ വിനീത് കുമാർ, എറിൻ വർഗീസ്, മുത്തുസ്വാമി, അശ്വൽ റായ്, അമിത്, ഷമീമുമെല്ലാം നന്നായി കളിച്ചു.
ഒരു സമയത്ത് തായ്പേയി ലീഡ് ചെയ്ത് പോയെങ്കിലും സർവിസ് കൃത്യ പൊസിഷനിലാവുകയും ബ്ലോക്കുകൾ മികച്ച രീതിയിൽ നിർവഹിക്കുകയും ചെയ്തത് ഇന്ത്യക്ക് നേട്ടമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.