ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് അത്‌ലറ്റിക്‌സിൽ ആദ്യ മെഡൽ സ്വന്തമാക്കി ഇന്ത്യ. വനിതകളുടെ ഷോട്ട് പുട്ടില്‍ കിരണ്‍ ബലിയന്‍ വെങ്കല മെഡല്‍ സ്വന്തമാക്കി. ഫൈനലിൽ മൂന്നാം ശ്രമത്തിൽ 17.36 മീറ്റര്‍ എറിഞ്ഞാണ് 24കാരിയായ കിരണ്‍ മൂന്നാം സ്ഥാനം ഉറപ്പിച്ചത്.
ഈ ഇനത്തില്‍ 72 വര്‍ഷത്തിനുശേഷമാണ് ഇന്ത്യ മെഡല്‍ നേടുന്നത്. 19.58 മീറ്റര്‍ എറിഞ്ഞ ചൈനയുടെ ഒളിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് ലിജിയാവോ ഗോങ്ങിനാണ് സ്വര്‍ണം. ഏഷ്യന്‍ ഗെയിംസില്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം സ്വര്‍ണമാണിത്. ചൈനയുടെ തന്നെ ജിയായുവാന്‍ സോങ്ങിനാണ് വെള്ളി (18.92 മീറ്റര്‍).
മെഡൽ പട്ടികയിൽ ഇന്ത്യ നാലാം സ്ഥാനത്തെത്തി. എട്ട് സ്വര്‍ണവും 12 വെള്ളിയും 13 വെങ്കലവുമടക്കം മൊത്തം 33 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. നേരത്തേ ഇന്ത്യന്‍ പുരുഷ ബാഡ്മിന്റണ്‍ ടീം സെമിയിൽ കടന്ന് മെഡൽ ഉറപ്പിച്ചിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നേപ്പാളിനെ കീഴടക്കിയാണ് (3-0) ഇന്ത്യ സെമിയിലെത്തിയത്. കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെന്‍, മിഥുന്‍ മഞ്ജുനാഥ് എന്നിവരടങ്ങിയ സംഘമാണ് മെഡലുറപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.