ചെർപ്പുളശ്ശേരി: ഏഷ്യൻ ഗെയിംസ് അത്ലറ്റിക് മീറ്റിൽ മിക്സഡ് റിലേയിൽ ഇന്ത്യൻ ടീം രണ്ടാം സ്ഥാനം നേടിയതിന്റെ ആവേശത്തിലാണ് നെല്ലായ മാരായമംഗലത്തുകാർ. ടീമിന്റെ ആദ്യ ലാപ്പിൽ ഓടി ഒന്നാമതായി ബാറ്റൺ കൈമാറിയ മാരായമംഗലം സ്വദേശി മുഹമ്മദ് അജ്മലിന്റെ വീട്ടുകാരും നാട്ടുകാരുമാണ് വൻ ആവേശത്തിൽ. മത്സരം പിരിമുറുക്കത്തോടെയാണ് കണ്ടത്. ആദ്യം ഓടിയ അജ്മൽ നല്ല ലീഡ് നേടിക്കൊടുത്തെങ്കിലും മറ്റു മൂന്നു പേർക്കും അത് നിലനിർത്താനായില്ല. ബഹറിനും ശ്രീലങ്കക്കും പിറകിൽ മൂന്നാമതായാണ് ടീം ഫിനിഷ് ചെയ്തത്. മത്സരത്തിൽ ശ്രീലങ്കൻ ടീമിനെ അയോഗ്യരായി പ്രഖ്യാപിച്ചതിനാൽ ഇന്ത്യൻ ടീം രണ്ടാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു. കഴിഞ്ഞ ദിവസം 400 മീറ്റർ ഓട്ടത്തിൽ അജ്മൽ അഞ്ചാം സ്ഥാനം നേടിയിരുന്നു. തന്റെ മികച്ച സമയമാണ് അജ്മൽ കുറിച്ചത്. അജ്മലിന് വൻ സ്വീകരണം ഒരുക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.