ബർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് തുടക്കം. പുരുഷവിഭാഗത്തിൽ ലോകറാങ്കിങ്ങിൽ 11ാം സ്ഥാനത്തേക്കുയർന്ന പുതുതാരം ലക്ഷ്യ സെന്നും വനിതകളിൽ ഒളിമ്പിക് മെഡൽ ജേത്രി പി.വി. സിന്ധുവും മെഡൽ പ്രതീക്ഷയിലാണ് റാക്കറ്റേന്തുന്നത്.
പുരുഷ വിഭാഗത്തിൽ ലക്ഷ്യയെ കൂടാതെ കെ. രശീകാന്ത്, ബി. സായ് പ്രണീത്, എച്ച്.എസ്. പ്രണോയ്, സമർ വർമ, സൗരഭ് വർമ, പി. കശ്യപ്, വനിതകളിൽ സിന്ധുവിനെ കൂടാതെ സൈന നെഹ്‍വാൾ എന്നിവരാണ് സിംഗ്ൾസിൽ കളിക്കുന്നത്. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി, എം.ആർ. അർജുൻ-ധ്രുവ് കപില, കൃഷ്ണപ്രസാദ് ഗരാഗെ-വിഷ്ണുവർധൻ ഗൗഡ് പൻജാല, വനിത ഡബ്ൾസിൽ സിക്കി റെഡ്ഡി-അശ്വിനി പൊന്നപ്പ, ഇഷിക ജെയ്സ്വാൾ-ശ്രീവിദ്യ ഗുസറഡ സഖ്യങ്ങളും കളിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.