ബിർമിങ്ഹാം: ഓൾ ഇംഗ്ലണ്ട് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. വനിത ഡബ്ൾസിൽ ജപ്പാന്റെ യുകി ഫുകുഷിമ-സായക ഹിരോട്ട ജോടിയെ 21-14, 24-22 നാണ് തോൽപിച്ചത്. ചൈനയുടെ ലി വെൻ മെയ്-ല്യൂ സുവാൻ സുവാൻ ടീമാണ് ഇവരുടെ അടുത്ത എതിരാളികൾ. അതേസമയം, പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ 13-21, 15-21ന് ഡെന്മാർക്കിന്റെ ആൻഡേഴ്സ് ആന്റൺസെനോടും ഡബ്ൾസിൽ സാത്വിക് സായ് രാജ് രാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് ജോടിയോട് 21-10, 17-21, 19-21നും തോറ്റും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.