ഓൾ ഇംഗ്ലണ്ട്​ ഓപണിൽ ഇന്ത്യൻ കുതിപ്പ്​: സിന്ധു, പ്രണോയ്​, സമീർ വർമ, സാത്വിക്​​സായ്​രാജ്​- ചിറാഗ്​ മുന്നോട്ട്​

ലണ്ടൻ: കിഡംബി ശ്രീകാന്തും സൈന നെഹ്​വാളും കശ്യപും ആദ്യ ​റൗണ്ടിൽ പുറത്തായ ഓൾ ഇംഗ്ലണ്ട്​ ഓപൺ ബാഡ്​മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ വാനോളമുയർത്തി ​മുൻ ലോക ഒന്നാം നമ്പർ താരം പി.വി സിന്ധുവും സാത്വിക്​സായ്​രാജ്​- ചിറാഗ്​ സഖ്യവും അവസാന 16ൽ. എച്ച്​.എസ്​ പ്രണോയ്​, സമീർ വർമ, ബി. സായ്​ പ്രണീത്​, ലക്ഷ്യ സെൻ എന്നിവരും അശ്വിനി പൊന്നപ്പ- എൻ. സിക്കി റെഡ്​ഡി സഖ്യവും ​പ്രീ ക്വാർട്ടറിലെത്തിയിട്ടുണ്ട്​.

എട്ടാം സീഡായിരുന്ന ശ്രീകാന്ത്​ അ​യ​ർ​ല​ൻ​ഡി​‍െൻറ സീ​ഡി​ല്ലാ​താ​രം ഗു​യ​ൻ നാ​തിനോടാണ്​ വീണത്​. സ്​കോർ- 11-21 21-15 12-21. സെയ്​ന നെഹ്​വാൾ പരിക്കുമായി കളി പാതിവഴിയിൽ നിർത്തിയെങ്കിലും സ്​കോർ 8-21, 4-10 ൽ നിൽക്കെയായിരുന്നു വിരമിക്കൽ.

മലേഷ്യയുടെ സോണിയ ചീഹീ​നെയാണ്​ ഏകപക്ഷീയമായ കളിയിൽ സിന്ധു വീഴ്​ത്തിയത്​. സ്​കോർ 21-11, 21-17. നിഖാർ ഗാർഗ്​- അനിരുദ്ധ്​ മായെകാർ സഖ്യത്തെ മറികടന്ന സാത്വിക്​സായ്​രാജ്​- ചിറാഗ്​ സഖ്യം കളിയിൽ കാര്യമായ എതിർപ്പ്​ നേരിട്ടില്ല. പൊന്നപ്പ- സിക്കി കൂട്ടുകെട്ട്​ തായ്​ലൻഡ്​ ജോഡികളെയാണ്​ പരാജയപ്പെടുത്തിയത്​. പ്രണോയിക്ക്​ ​മലേഷ്യയുടെ ലിയൂ ഡാരെനും സമീറിന്​ ബ്രസീൽ താരം യിഗോർ കൊയ്​ലോയുമായിരുന്നു എതിരാളികൾ. നീണ്ട ഇടവേളക്കു ശേഷം തിരിച്ചെത്തിയ ജപ്പാൻ താരം​ കെ​േന്‍റാ മോമോട്ടക്ക്​ വെല്ലുവിളിയാകാൻ പി.കശ്യപിനായില്ല. 42 മിനിറ്റ്​ മാത്രം നീണ്ട കളിയിൽ 13-21 20-22നായിരുന്നു തോൽവി. 

Tags:    
News Summary - All England Open: Saina out in round one; Sindhu, Satwiksairaj-Chirag into last 16

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.