കോപൻഹേഗൻ: തായ്ലൻഡിന്റെ കുൻലാവുത് വിഡിദ്സരണും ദക്ഷിണ കൊറിയയുടെ ആൻ സേ യങ്ങും ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ജേതാക്കളായി. പുരുഷ ഫൈനലിൽ വിഡിദ്സരൺ 19-21, 21-18, 21-7ന് ജപ്പാന്റെ കൊഡായ് നരോക യെ തോൽപിച്ചു. കഴിഞ്ഞ ദിവസം ഇന്ത്യയുടെ എച്ച്.എസ്. പ്രണോയിയെ സെമി ഫൈനലിൽ വീഴ്ത്തിയാണ് വിഡിദ്സരൺ കലാശക്കളിയിലേക്ക് കടന്നത്. വനിത സിംഗ്ൾസ് ഫൈനലിൽ യങ് 21-12, 21-10 ന് സ്പെയിനിന്റെ കരോളിന മാരിനെയും പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.