ഏഷ്യ ബാഡ്മിന്റൺ പുരുഷ ഡബ്ൾസ് കിരീടം നേടിയ സാത്വിക് സായ് രാജ് രാൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും മെഡലുകളുമായി

ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: ചരിത്രമെഴുതി സാത്വിക്-ചിരാഗ് സഖ്യം

ദുബൈ: ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് ഡബ്ൾസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരായ സാത്വിക് സായ് രാജ് രാൻകിറെഡ്ഡിയും ചിരാഗ് ഷെട്ടിയും. പുരുഷ ഡബ്ൾസ് ഫൈനലിൽ മലേഷ്യയുടെ ഓങ് യൂ സിൻ-ടിയോ ഇയ് യീ സഖ്യത്തെ തോൽപ്പിച്ചാണ് ഇന്ത്യൻ സഖ്യം ചരിത്രം കുറിച്ചത്. ആദ്യ ഗെയിം 16-21ന് നഷ്ടമായ ശേഷം തിരിച്ചുവന്ന സാത്വിക്-ചിരാഗ് കൂട്ടുകെട്ട് രണ്ടാമത്തേത് 21-17ന് നേടി.

നിർണായകമായ മൂന്നാം ഗെയിമിൽ ഇഞ്ചോടിഞ്ച് പോരാടി 21-19ന് ഇവർ മത്സരം സ്വന്തമാക്കുകയായിരുന്നു. 58 വർഷത്തിന് ശേഷമാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ കിരീടം നേടുന്നത്. 1965ൽ ദിനേശ് ഖന്ന പുരുഷ സിംഗ്ൾസ് ചാമ്പ്യനായതാണ് അവസാനത്തെ സുപ്രധാന നേട്ടം. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം 1971ലായിരുന്നു. അന്ന് ദീപു ഘോഷ്-രമൺ ഘോഷ് സഖ്യം വെങ്കലം നേടി.

Tags:    
News Summary - Asian badminton championship: Satwik-Chirag team Wrote History

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.