നിങ്ബോ (ചൈന): ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പ്രതീക്ഷകൾ അവസാനിച്ചു. ഒളിമ്പിക്സ് മെഡൽ ജേതാവ് പി.വി സിന്ധുവും ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും മലയാളി താരവുമായ എച്ച്.എസ് പ്രണോയിയും പ്രീ ക്വാർട്ടറിൽ പുറത്തായതോടെയാണിത്.
വനിത സിംഗ്ൾസിൽ ആറാം സീഡ് ചൈനയുടെ ഹാൻ യൂവിനോട് 18-21, 21-13, 17-21 സ്കോറിനാണ് സിന്ധു തോറ്റത്. പുരുഷ സിംഗ്ൾസിൽ ചൈനീസ് തായ്പേയിയുടെ സീഡില്ലാ താരം ലിൻ ചൂൻ യി ഏഴാം സീഡായ പ്രണോയിയെ 18-2, 11-21ന് അട്ടിമറിക്കുകയായിരുന്നു. വനിത ഡബ്ൾസ് പ്രീ ക്വാർട്ടറിൽ താനിഷ കാസ്ട്രോ-അശ്വിനി പൊന്നപ്പ സഖ്യം ജപ്പാന്റെ നാമി മട്സ്യൂയാമ-ചിഹാരു ഷിഡ ജോഡിയോട് 17-21, 12-21നും തോറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.