ദുബൈ: ബാഡ്മിന്റൺ ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ് ചരിത്രത്തിലെ ആദ്യ മെഡൽ നേടി ഇന്ത്യ. സെമി ഫൈനലിൽ ചൈനയോടു തോറ്റതോടെ ഇന്ത്യക്ക് വെങ്കലം ലഭിച്ചു. 2-3നായിരുന്നു ചൈനീസ് ജയം.
പുരുഷ സിംഗ്ൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് 13-21, 15-21ന് ലീ ലാൻ സിയോടും വനിത സിംഗ്ൾസിൽ ഒളിമ്പ്യൻ പി.വി. സിന്ധു 9-21, 21-16, 18-21ന് ഗാവോ ഫാങ് ജീയോടും മിക്സഡ് ഡബ്ൾസിൽ ഇഷാൻ ഭട്നാഗർ-തനീഷ ക്രാസ്റ്റോ സഖ്യം 17-21, 13-21ന് ജിയാങ് സെൻ ബാങ്-വെയ് യാ സിൻ ടീമിനോടും തോറ്റതോടെയാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം നഷ്ടമായത്.
പുരുഷ ഡബ്ൾസിൽ ധ്രുവ് കപില-ചിരാഗ് ഷെട്ടി കൂട്ടുകെട്ട് ഹെ ജി ടിങ്-ജ്യൂ ഹാവോ ഡോങ് ജോടിയെ 21-19, 21-19നും വനിതകളിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം ല്യൂ ഷെങ് ഷു-ടാൻ നിങ് ടീമിനെ 21-18, 13-21, 21-19നും തോൽപിച്ചതോടെ 2-3.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.