ലോക ബാഡ്മിന്റൺ: സിന്ധു, ശ്രീകാന്ത് പുറത്ത്; ലക്ഷ്യ മൂന്നാം റൗണ്ടിൽ

കോപൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും തോറ്റ് പുറത്തായപ്പോൾ ലക്ഷ്യ സെൻ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഇരട്ട ഒളിമ്പിക് മെഡൽ ജേത്രിയായ സിന്ധു വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ജപ്പാന്റെ നൊസോമി ഒകുഹാരയോട് 14-21, 14-21 സ്കോറിനാണ് പരാജയം രുചിച്ചത്.

ആദ്യ റൗണ്ടിൽ ബൈ ലഭിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചതായിരുന്നു ഹൈദരാബാദുകാരി. പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ ശ്രീകാന്ത് ജപ്പാന്റെ തന്നെ കെന്റി നിഷിമോട്ടോയോട് 14-21, 14-21ന് മുട്ടുമടക്കി. അതേസമയം, പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ലക്ഷ്യ കൊറിയയുടെ ജിയോൻ ഹീയോകിനെ 21-11, 21-12 സ്കോറിന് അനാ‍യാസം മറികടന്നു. പ്രീക്വാർട്ടറിൽ തായ്‍ലൻഡിന്റെ കുൻലാവുത് വിദിത് സരനാണ് എതിരാളി.

Tags:    
News Summary - BWF World Championships 2023: Sindhu out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.