കൊറിയൻ ഓപൺ കിരീടം സാത്വിക്-ചിരാഗ് സഖ്യത്തിന്; വീഴ്ത്തിയത് ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ ജോഡികളെ

സോൾ: കൊറിയ ഓപൺ സൂപ്പർ-500 ടൂർണമെന്‍റിൽ കിരീടം ചൂടി ഇന്ത്യയുടെ സാത്വിക്- ചിരാഗ് സഖ്യം. ഫൈനലിൽ ഇന്തോനേഷ്യയുടെ ലോക ഒന്നാം നമ്പർ ജോഡികളായ ഫജർ അൽഫിയൻ-മുഹമ്മദ് റിയാൻ അർഡിയാന്‍റോ ടീമിനെയാണ് സഖ്യം പരാജയപ്പെടുത്തിയത്. സ്കോർ: 17-21, 21-13, 21-14.

ആദ്യ സെറ്റ് കൈവിട്ട ഇന്ത്യൻ ജോഡികൾ തുടന്നുള്ള രണ്ടു സെറ്റുകളിൽ ഗംഭീര തിരിച്ചുവരവ് നടത്തി കിരീടം ഉറപ്പിക്കുകയായിരുന്നു. ഇന്തോനേഷ്യ ഓപണിലും അതിനുമുമ്പ് സ്വിസ് ഓപണിലും കൈവെച്ച കിരീട നേട്ടങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ജോഡികൾ ഒന്നുകൂടി എഴുതി ചേർത്തു.

സെമിയിൽ ലോക രണ്ടാം നമ്പറായ ലിയാങ് വെയ് കെങ്- വാങ് ചാങ് കൂട്ടുകെട്ടിനെ നേരിട്ടുള്ള സെറ്റുകളിൽ മറികടന്നാണ് ഇരുവരും ഫൈനലിലെത്തിയത്. ഈ വർഷം ആദ്യം സ്വിസ് ഓപൺ സൂപ്പർ-300ലും കഴിഞ്ഞ മാസം ഇന്തോനേഷ്യ ഓപൺ സൂപ്പർ-1000ലും സാത്വിക്-ചിരാഗ് സഖ്യം കിരീടം നേടിയിരുന്നു.

Tags:    
News Summary - Chirag Shetty, Satwiksairaj Rankireddy Clinch Korea Open Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.