ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ വനിത ബാഡ്മിൻറൺ വനിത സിംഗിൾസിൽ സ്വർണത്തിൽ മുത്തമിട്ട് പി.വി. സിന്ധു. ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലിയെ ആണ് സിന്ധു പരാജയപ്പെടുത്തിയത്. നേരിട്ടുള്ള രണ്ട് സെറ്റുകൾക്ക് കനേഡിയൻ താരത്തെ തകർത്താണ് സിന്ധു മത്സരം സ്വന്തമാക്കിയത്. സ്കോർ 21–15, 21–13.
പരിക്കിനെ അതിജീവിച്ചാണ് സിന്ധു മത്സരിച്ചത്. കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമാണിത്. സിന്ധുവിന്റെ ആദ്യ സ്വർണവും. 2018ലെ ഗെയിംസിൽ വെള്ളിയും 2014ൽ വെങ്കലവും നേടിയിരുന്നു.ഇതോടെ 18സ്വർണവുമായി ഗെയിംസിൽ ഇന്ത്യ നാലാംസ്ഥാനത്തെത്തി.
ലോക ബാഡ്മിന്റൺ 14ാം നമ്പർ താരമാണ് ലി. ആദ്യ ഗെയിമിൽ സിന്ധുവിനായിരുന്നു മേൽക്കൈ. രണ്ടാംഗെയിമിൽ ലി നിരവധി പിഴവുകൾ വരുത്തിയത് ഇന്ത്യൻ താരത്തിന് തുണയായി. ബാഡ്മിന്റൺ പുരുഷ സിംഗിൾസ് ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്ന് മത്സരിക്കുന്നുണ്ട്. പുരുഷ ഡബിൾസിൽ ചിരാഗ് ഷെട്ടി, സാത്വിക്‌സായ്‍രാജ് രങ്കിറെഡ്ഡി എന്നിവരും സ്വർണ മെഡലിനായി ഇറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.