കോപൻഹേഗൻ: ഡെന്മാർക് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ലക്ഷ്യ സെന്നിനും മലയാളിതാരം എച്ച്.എസ്. പ്രണോയിക്കും ജയം. സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ജയം നേടിയപ്പോൾ സൈന നെഹ്‍വാൾ പുറത്തായി. ലോക 13ാം നമ്പർ താരമായ പ്രണോയ് 21-13, 22-20ന് ചൈനയുടെ 19ാം നമ്പർ ജുൻ പെങ് ഷാവോയെ തോൽപിച്ചപ്പോൾ എട്ടാം നമ്പർ താരമായ ലക്ഷ്യ 21-16, 21-12ന് ഇന്തോനേഷ്യയുടെ ആറാം നമ്പർ ആന്റണി ജിന്റിങ്ങിനെ പരാജയപ്പെടുത്തി. സൈന നെഹ്‍വാൾ 21-17, 19-21, 21-11ന് ചൈനയുടെ യി മാൻ ഷാങ്ങിനോടാണ് തോറ്റത്.
സാത്വിക്-ചിരാഗ് സഖ്യം 21-15, 21-19ന് ദക്ഷിണ കൊറിയയുടെ മിൻ ഹ്യൂക് കാങ്-സിയൂങ് ജയ് സിയോ ജോടിയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.