പാരിസ്: ഇന്ത്യയുടെ പി.വി. സിന്ധു ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ചൈനീസ് താരവുമായ ചെൻ യു ഫെയിയോട് ഫ്രഞ്ച് ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ വനിത സിംഗിൾസ് ക്വാർട്ടറിൽ പൊരുതിത്തോറ്റു. കാൽമുട്ടിലെ പരിക്കു കാരണം നാലു മാസം പുറത്തിരുന്ന സിന്ധു ഗംഭീരമായി പൊരുതിയെങ്കിലും നിലവിലെ ജേത്രി കൂടിയായ ചെന്നിനെ കീഴടക്കാനായില്ല. സ്കോർ: 22-24, 21-17, 21-18.
ഒന്നര മണിക്കൂർ നീണ്ട മത്സരത്തിൽ പ്രതാപകാലത്തെ ഓർമിപ്പിക്കുന്നവിധത്തിൽ കളിച്ച സിന്ധുവിന്റെ കനത്ത ഷോട്ടുകൾക്ക് എതിരാളിക്ക് പലപ്പോഴും മറുപടിയുണ്ടായിരുന്നില്ല. ഒന്നാം ഗെയിമിൽ മികച്ചുനിന്ന സിന്ധു, എതിരാളിയെ വിറപ്പിച്ചു. ഒപ്പത്തിനൊപ്പം മുന്നേറിയാണ് ആദ്യ ഗെയിം ഇന്ത്യൻ താരം കൈയിലൊതുക്കിയത്. രണ്ടാം ഗെയിമിൽ തുടക്കത്തിൽ ലീഡ് നേടിയെങ്കിലും പിന്നീട് പിഴവുകൾ വരുത്തി. അവസാന ഗെയിമിലും പൊരുതി കീഴടങ്ങുകയായിരുന്നു.
ഇന്ത്യയുടെ താര ജോടികളായ സാത്വിക്സായ് രാജ് റാൻകിറെഡി-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബ്ൾസ് പ്രീക്വാർട്ടറിൽ. ലോക ഒന്നാം നമ്പർ താരങ്ങളായ ഇന്ത്യൻ സഖ്യം മലേഷ്യയുടെ മൻ വീ ചോങ്-കായ് വൂ തീ കൂട്ടുകെട്ടിനെയാണ് തോൽപിച്ചത്. 21-13, 21-12. ഏകപക്ഷീയമായ മത്സരത്തിൽ 32 മിനിറ്റിനകം എതിരാളികളെ ഇരുവരും കെട്ടുകെട്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.