ഫ്രഞ്ച് ഓപൺ: സിന്ധു ക്വാർട്ടറിൽ

പാരിസ്: ഫ്രഞ്ച് ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പി.വി. സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നു. അമേരിക്കയുടെ ബീവെൻ യാങ്ങിനെ 13-21, 21-10, 21-14 സ്കോറിന് തോൽപിച്ചാണ് സിന്ധു സീസണിലെ ആദ്യ ക്വാർട്ടർ ബെർത്ത് സ്വന്തമാക്കിയത്.

അതേസമയം, ഇന്ത്യയുടെ മുൻ ലോക ഒന്നാം നമ്പർ താരം കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ തോറ്റു പുറത്തായി. ചൈനീസ് തായ്പേയിയുടെ ചൂ ടിയേൻ ചെൻ ആണ് ശ്രീകാന്തിനെ വീഴ്ത്തിയത്. സ്കോർ: 21-19, 12-21, 20-22.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.