മിക്സഡ് ഡബ്ൾസിൽ വിജയിച്ച ഇഷാൻ ഭട്നഗർ, താനിഷ ക്രാസ്റ്റോ

ഏഷ്യ മിക്സഡ് ബാഡ്മിണിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം

ദുബൈ: ഏഷ്യ മിക്സഡ് ടീം ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് മികച്ച തുടക്കം. ഗ്രൂപ് ‘ബി’യിൽ 5-0ത്തിന് കസാഖ്സ്താനെയാണ് തോൽപിച്ചത്.

സിംഗ്ൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ്, പി.വി. സിന്ധു എന്നിവരും വനിത ഡബ്ൾസിൽ മലയാളി താരം ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യവും മിക്സഡ് ഡബ്ൾസിൽ ഇഷാൻ ഭട്നഗർ-താനിഷ ക്രാസ്റ്റോ, കൃഷ്ണപ്രസാദ് ഗറഗ-വിഷ്ണുവർധൻ ഗൗഡ് പഞ്ചാല ടീമുകളും ജയം സ്വന്തമാക്കി.

അടുത്ത മത്സരത്തിൽ ഇന്ത്യ ഇന്ന് യു.എ.ഇയെ നേരിടും. മലേഷ്യയാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. നാലു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.