സൂഷൂ (ചൈന): സുദിർമൻ കപ്പ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കനത്ത തോൽവിയോടെ തുടക്കം. തായ്വാനോട് 1-4നായിരുന്നു പി.വി. സിന്ധുവിന്റെയും സംഘത്തിന്റെയും പരാജയം. മിക്സഡ് ഡബ്ൾസിലായിരുന്നു തുടക്കം.
ഇന്ത്യയുടെ തനിഷ ക്രാസ്റ്റോ-സായ് പ്രതീക് സഖ്യം 21-18, 24-26, 6-21 സ്കോറിന് യാങ് പോ ഹുസുവാൻ-ഹു ലീങ് പാങ് കൂട്ടുകെട്ടിനോട് മുട്ടുമടക്കി. തുടർന്ന് മലയാളി താരം എച്ച്.എസ്. പ്രണോയ് പുരുഷ സിംഗ്ൾസിൽ ചൂ ടിയെൻ ചെന്നിനോട് 19-21, 15-21നും തോറ്റു.
വനിത സിംഗ്ൾസിൽ സിന്ധു 14-21, 21-18, 17-21 സ്കോറിന് തായ് സൂ യിങ്ങിനോടും വീണു. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി ജോടി 13-21, 21-17, 18-21 ന് ലീ യാങ്-യെ ഹോങ് വെയ് സഖ്യത്തോടും പരാജയം രുചിച്ചതോടെ തായ്വാന്റെ ലീഡ് 0-4.
അവസാനം ഇറങ്ങിയ മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് വനിത ഡബ്ൾസ് ടീം 15-21, 21-18, 21-13ന് ലീ ചിയാ സിൻ-ടെങ് ചുൻ സുൻ ജോടിയെ തോൽപിച്ചതോടെയാണ് തൂത്തുവാരൽ ഒഴിവാക്കി 1-4ലെത്തിയത്. ഗ്രൂപ് ‘സി’യിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ തിങ്കളാഴ്ച മലേഷ്യയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.