പാരാലിമ്പിക്​സിൽ ഇന്ത്യക്ക്​ വീണ്ടും നേട്ടം; മെഡലുറപ്പിച്ച്​ പ്രമോദ്​ ഭാഗത്​

ടോക്യോ: പാരാലിമ്പിക്​സിൽ ഇന്ത്യക്ക്​ വീണ്ടും നേട്ടം. ബാഡ്​മിന്‍റണിൽ പ്രമോദ്​ ഭാഗത്​ ഫൈനലിലെത്തി. ഇതോടെ മത്സരത്തിൽ ഇന്ത്യ വെള്ളി മെഡലുറപ്പിച്ചു. 21-11, 21-16 എന്ന സ്​കോറിനായിരുന്നു പ്രമോദിന്‍റെ ജയം. ഇതോടെ മെഡൽ നേട്ടം 14 ആയി.

ജപ്പാന്‍റെ ഡെയ്​സുകെ ഫുജിഹാരയെ തകർത്താണ്​ പുരുഷ സിംഗിൾസ്​ ഫൈനലിലേക്ക്​ പ്രമോദ്​ മുന്നേറിയത്​. മത്സരത്തിന്‍റെ തുടക്കം മുതൽ ആധിപത്യം പുലർത്തിയിരുന്ന പ്രമോദ്​ അനായാസം വിജയം പിടിച്ചെടുക്കുകയായിരുന്നു.

ചെറിയ ഇ​ട​വേ​ള​ക്കു​ശേ​ഷം പാ​രാ​ലി​മ്പി​ക്​​സി​ൽ കഴിഞ്ഞ ദിവസം ഇ​ന്ത്യ​ വീ​ണ്ടും മെ​ഡ​ലുകൾ നേടിയിരുന്നു. ഹൈ​ജം​പി​ൽ വെ​ള്ളി​യും ഷൂ​ട്ടി​ങ്ങി​ലും അ​െ​മ്പ​യ്​​ത്തി​ലും വെ​ങ്ക​ല​വും നേ​ടി​യാ​ണ്​ ഇ​ന്ത്യ മെ​ഡ​ൽ നേ​ട്ടം 13ലെ​ത്തി​ച്ച​ത്. ര​ണ്ടു സ്വ​ർ​ണ​വും ആ​റു വെ​ള്ളി​യും അ​ഞ്ച്​ വെ​ങ്ക​ല​വു​മാ​ണ്​ ഇ​തു​വ​രെ ഇ​ന്ത്യ​യു​ടെ അ​ക്കൗ​ണ്ടി​ലെ​ത്തി​യ​ത്. പാ​രാ​ലി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച പ്ര​ക​ട​നം കൂ​ടു​ത​ൽ മെ​ഡ​ൽ നേ​ട്ട​​ങ്ങ​ളോ​ടെ തു​ട​രു​ക​യാ​ണ്.

Tags:    
News Summary - India wins Paralympics again; Pramod Bhagat secures medal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.