ന്യൂഡൽഹി: ഇന്ത്യൻ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇതാദ്യമായി തായ് ലൻഡിന്റെ കുൻലാവുട് വിറ്റിഡ്സരനും ദക്ഷിണ കൊറിയയുടെ ആൻ സിയൂങ്ങും ജേതാക്കളായി. പുരുഷ സിംഗ്ൾസിൽ രണ്ടു തവണ ലോക ചാമ്പ്യനും നിലവിൽ ഒളിമ്പിക് ചാമ്പ്യനുമായ ഡെന്മാർക്കിന്റെ വിക്ടർ അക്സൽസനെ 22-20, 10-21, 21-12 എന്ന സ്കോറിനാണ് കുൻലാവുട് ഫൈനലിൽ തോൽപിച്ചത്. ലോക ഒന്നാം നമ്പർ താരം ജപ്പാന്റെ അകാനേ യമാഗുചിയെ 15-21 21-16 21-12ന് തോൽപിച്ച് ആൻ സിയൂങ് വനിത സിംഗ്ൾസ് കിരീടവും നേടി.
പുരുഷ ഡബ്ൾസിൽ ചൈനയുടെ ലിയാങ് വെയ് കെങ്-വാങ് ചാങ് സഖ്യം ജേതാക്കളായി. ഫൈനലിൽ മലേഷ്യയുടെ ആരോൺ ചിയ-സോ വൂയ് യിക് കൂട്ടുകെട്ടിനെ 14-21 21-19 21-18 സ്കോറിനാണ് പരാജയപ്പെടുത്തിയത്. ജപ്പാന്റെ യൂട്ട വറ്റാൻബേ-ആരിസ ഹിഗാഷിനോ സഖ്യം മിക്സഡ് ഡബ്ൾസിലും നാമി മാസൂയാമ-ചിഹാരു ഷിദ ജോടി വനിത ഡബ്ൾസിലും കിരീടം സ്വന്തമാക്കി. ഇവരുടെ ചൈനീസ് എതിരാളികൾ അനാരോഗ്യം കാരണം ഫൈനൽ കളിക്കാതെ പിന്മാറുകയായിരുന്നു. ടൂർണമെന്റിൽ മത്സരിച്ച ഇന്ത്യൻ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ എത്താതെ പുറത്തായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.