തോമസ് കപ്പിന് മുൻനിര; ഊബർ കപ്പിന് സിന്ധുവില്ല

ന്യൂഡൽഹി: ചൈനയിലെ ഷെങ്ദുവിൽ ഏപ്രിൽ 27ന് തുടങ്ങുന്ന തോമസ് കപ്പ്, ഊബർ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റുകൾക്കുള്ള ഇന്ത്യൻ ടീമുകളെ പ്രഖ്യാപിച്ചു. തോമസ് കപ്പ് നിലനിർത്താൻ മുൻനിര പുരുഷ സംഘത്തെയാണ് ഇറക്കുന്നത്. സിംഗ്ൾസിൽ മലയാളികളായ എച്ച്.എസ്. പ്രണോയിക്കും കിരൺ ജോർജിനുമൊപ്പം കിഡംബി ശ്രീകാന്ത്, ലക്ഷ്യ സെൻ, പ്രിയാൻഷു റജാവത്ത് എന്നിവരും മാറ്റുരക്കും.

ഡബ്ൾസിൽ ലോക ഒന്നാം നമ്പർ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും മലയാളി എം.ആർ. അർജുൻ തുടങ്ങിയവരും ഇറങ്ങും. വനിതകൾ മാറ്റുരക്കുന്ന ഊബർ കപ്പിന് ഒളിമ്പ്യൻ പി.വി. സിന്ധുവില്ല. ഒളിമ്പിക്സ് ഒരുക്കങ്ങളുടെ ഭാഗമായാണ് പിന്മാറ്റം. ഒളിമ്പിക്സ് യോഗ്യത തേടുന്ന മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ്, അശ്വിനി പൊന്നപ്പ-താനിഷ കാസ്ട്രോ ഡബ്ൾസ് സഖ്യങ്ങളും ഊബർ കപ്പിനില്ല. 17കാരി ആൻമോൽ ഖർബ് സിംഗ്ൾസിൽ മത്സരിക്കും.

തോമസ് കപ്പ് ടീം:

സിംഗ്ൾസ്- എച്ച്.എസ്. പ്രണോയ്, ലക്ഷ്യ സെൻ, കിഡംബി ശ്രീകാന്ത്, പ്രിയാൻഷു റജാവത്ത്, കിരൺ ജോർജ്

ഡബിൾസ്- സാത്വിക് സായിരാജ് രങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, എം.ആർ. അർജുൻ, ധ്രുവ് കപില, സായ് പ്രതീക്.

ഊബർ കപ്പ് ടീം:

സിംഗ്ൾസ്- ആൻമോൽ ഖർബ്, തൻവി ശർമ, അഷ്മിത ചലിഹ, ഇഷാറാണി ബറുവ

ഡബിൾസ് -ശ്രുതി മിശ്ര, പ്രിയ കോൻജെങ്‌ബാം, സിമ്രാൻ സിംഗി, ഋതിക താക്കർ.

Tags:    
News Summary - Indian Team for Thomas Cup and Uber Cup Announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.