ഇന്തോനേഷ്യൻ ഓപൺ: പി.വി സിന്ധു പുറത്ത്

ജക്കാർത്ത: ഇന്തോനേഷ്യൻ ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽനിന്ന് ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി സിന്ധു പുറത്ത്. പ്രീ ക്വാർട്ടറിൽ ചൈനീസ് തായ് പേയിയുടെ തായ് സു യിങ് ആണ് നേരിട്ടുള്ള സെറ്റുകൾക്ക് രണ്ടുതവണ ഒളിമ്പിക്സ് മെഡൽ നേടിയ ഇന്ത്യൻ താരത്തെ തകർത്തുവിട്ടത്. സ്കോർ: 21-18, 21-16.

തുടക്കത്തിലേ താളം കണ്ടെത്താൻ വിഷമിച്ച സിന്ധു പിന്നീട് പൊരുതിക്കയറി ആദ്യ സെറ്റിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും വിജയം സു യിങ്ങിനൊപ്പം നിന്നു. രണ്ടാം സെറ്റിൽ കാര്യമായ വെല്ലുവിളിയുയർത്താൻ സിന്ധുവിനായുമില്ല. സ്​പെയിനിന്റെ കരോലിന മരിൻ ആണ് ക്വാർട്ടറിൽ തായ് സു യിങ്ങി​ന്റെ എതിരാളി. 

Tags:    
News Summary - Indonesia Open: PV Sindhu out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.