കേരളത്തിലെ മികച്ച കായിക താരത്തിനുള്ള ജിമ്മി ജോർജ് ഫൗണ്ടേഷൻ പുരസ്കാരത്തിന് ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് അർഹനായി. ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്കാരം. ജോസ് ജോർജ് ഐ.പി.എസ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, ടി. ദേവപ്രസാദ് എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തെരഞ്ഞെടുത്തത്. ഡിസംബർ 24ന് പേരാവൂർ മാരത്തോണിന്റെ ഭാഗമായി ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.
ഇന്ത്യയുടെ വോളിബാൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണക്കായി 1989ൽ ആണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത്. 2022ൽ ഇന്ത്യയെ ചരിത്രത്തിലാദ്യമായി തോമസ് കപ്പ് ജേതാക്കളാക്കുന്നതിൽ നിർണായക പങ്കുവഹിച്ച പ്രണോയ് ലോക ടൂർസ് ഫൈനൽ റാങ്കിങ്ങിൽ ഈ വർഷം ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
2016ൽ സ്വിസ് ഓപണും 2017ൽ യു.എസ് ഓപണും കരസ്ഥമാക്കിയ പ്രണോയ് 2018ലെ കോമൺവെൽത്ത് ഗെയിംസിൽ ടീം ഇനത്തിൽ സ്വർണവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സിംഗിൾസിൽ വെങ്കലവും കരസ്ഥമാക്കി. ഈ വർഷം അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.