ക്വാലാലംപുർ: ഇന്ത്യയുടെ ഒളിമ്പ്യൻ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, പി. കശ്യപ്, ബി. സായ് പ്രണീത് എന്നിവർ മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് രണ്ടാം റൗണ്ടിൽ പ്രവേശിച്ചപ്പോൾ മോശം ഫോം തുടരുന്ന ഒളിമ്പ്യൻ സൈന നെഹ് വാൾ വീണ്ടും ആദ്യ റൗണ്ടിൽ പുറത്തായി. വനിത സിംഗ്ൾസിൽ ചൈനയുടെ ഹീ ബെൻ ജിയാവോയെ 21-13 17-21 21-15 സ്കോറിനാണ് സിന്ധു വീഴ്ത്തിയത്.
സൈന 21-16 17-21 14-21ന് ദക്ഷിണ കൊറിയയുടെ കിം ഗാ ഇയൂണിനോട് തോറ്റു. പുരുഷ സിംഗ്ൾസിൽ മലയാളി താരം പ്രണോയ് 21-19 21-14 ന് ഫ്രാൻസിന്റെ ബ്രീസ് ലെവെർഡെസിനെയാണ് പരാജയപ്പെടുത്തിയത്. മലേഷ്യയുടെ ടോമി സുഗിയാർട്ടോയെ 16-21 21-16 21-16 സ്കോറിന് കശ്യപും ഗ്വാട്ടിമാലയുടെ കെവിൻ കാർഡനെ 21-8 21-9 ന് പ്രണീതും മറികടന്നു. സമീർ വർമ 21-10 12-21 14-21ന് ചൈനീസ് തായ്പേയിയുടെ ചൂ ടീൻ ചെനിനോട് തോറ്റ് പുറത്തായി.
വനിത ഡബ്ൾസിൽ ഇന്ത്യയുടെ സിക്കി റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യത്തെ ഇന്തോനേഷ്യയുടെ ഫാബ്രിയാൻ കുസുമയും അമേലിയ പ്രതിവിയും ചേർന്ന് മടക്കി. സ്കോർ: 19-21 21-18 16-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.