മലേഷ്യ മാസ്റ്റേഴ്സ്: ലക്ഷ്യ പുറത്ത്; സിന്ധു, പ്രണോയ്, ശ്രീകാന്ത് ക്വാർട്ടറിൽ

ക്വാലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ പി.വി. സിന്ധു, എച്ച്.എസ്. പ്രണോയ്, കിഡംബി ശ്രീകാന്ത് എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നപ്പോൾ ലക്ഷ്യ സെൻ പുറത്തായി. വനിത സിംഗ്ൾസ് പ്രീ ക്വാർട്ടറിൽ ജപ്പാന്റെ അയാ ഒഹോരിയെ 21-16, 21-11 സ്കോറിനാണ് സിന്ധു തോൽപിച്ചത്. വെള്ളിയാഴ്ച നടക്കുന്ന ക്വാർട്ടറിൽ ചൈനയുടെ യീ മാൻ യാങ്ങിനെ നേരിടും.

പുരുഷ സിംഗ്ൾസിൽ ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻ ചൈനയുടെ ഷി ഫെങ് ലിയെ 13-21, 21-16, 21-11നാണ് മലയാളിയായ പ്രണോയ് വീഴ്ത്തിയത്. ഇന്നത്തെ ക്വാർട്ടറിൽ ജപ്പാന്റെ കെന്റ നിഷിമോട്ടോയാണ് എതിരാളി. തായ്‍ലൻഡിന്റെ കുൻലാവുത് വിതിദ്സരനെ 21-19, 21-19 സ്കോറിൽ ശ്രീകാന്തും മറികടന്നു. അതേസമയം, ഹോങ്കോങ്ങിന്റെ ആൻഗസ് എങ് കോ ലോങ്ങിനോട് 14-21, 19-21ന് ലക്ഷ്യ മുട്ടുമടക്കി.

Tags:    
News Summary - Malaysia Masters: Lakshya out; Sindhu, Prannoy and Srikanth in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.