ക്വാലാലംപുർ: ആവേശകരമായ ജയവുമായി ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് മലേഷ്യ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.
പുരുഷ സിംഗ്ൾസിൽ പ്രീ ക്വാർട്ടറിൽ ഇന്തോനേഷ്യയുടെ ചികോ ഓറ ഡ്വി വർദോയോയെ 21-9, 15-21, 21-16 സ്കോറിനാണ് ലോക എട്ടാം നമ്പറുകാരൻ തോൽപിച്ചത്. ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് രാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും അവസാന എട്ടിലേക്ക് മുന്നേറി. ഇന്തോനേഷ്യയുടെ തന്നെ മുഹമ്മദ് ഷുഹൈബുൽ ഫിക്രി-ബഗാസ് മൗലാന ടീമിനെ 21-19, 22-20 സ്കോറിനാണ് പരാജയപ്പെടുത്തിയത്.
അതേസമയം, കോമൺവെൽത്ത് ഗെയിംസ് വെങ്കലമെഡൽ ജേതാക്കളായ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യം വനിത ഡബ്ൾസിൽ പ്രീ ക്വാർട്ടറിൽ പുറത്തായി. ലോക 16ാം റാങ്കുകാരായ ഇരുവരും രണ്ടു റാങ്ക് മുന്നിലുള്ള ബൾഗേറിയയുടെ ഗബ്രിയേല സ്റ്റീവ-സ്റ്റെഫാനി സ്റ്റീവ കൂട്ടുകെട്ടിന് മുന്നിലാണ് മുട്ടുമടക്കിയത്. സ്കോർ: 13-21, 21-15, 17-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.