സിഡ്നി: ആസ്ട്രേലിയൻ ഓപൺ സൂപ്പർ 500 ടൂർണമെന്റ് അവസാന നാലിൽ ഇന്ത്യക്കാർ മുഖാമുഖം. മലയാളി താരം എച്ച്.എസ് പ്രണോയ് യുവതാരം പ്രിയാൻഷു റജാവത്തിനെയാണ് നേരിടുക. സൂപ്പർ 500 പരമ്പരയിൽ ആദ്യമായാണ് റജാവത്ത് അവസാന നാലിലെത്തുന്നത്.
നാട്ടുകാരനായ കിഡംബി ശ്രീകാന്തിനെ 21-13 21-8ന് മറികടന്നായിരുന്നു റജാവത്തിന്റെ തേരോട്ടം. ഒരു മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിൽ പ്രണോയ് ഇന്തോനേഷ്യയുടെ ലോക രണ്ടാംനമ്പർ താരം ആന്റണി സിനിസുക ജിൻടിങ്ങിനെ വീഴ്ത്തി. ആദ്യ സെറ്റ് പിടിച്ച ഇന്തോനേഷ്യൻ താരത്തെ വാഴാൻ വിടാതെ 16-21 21-17 21-14നായിരുന്നു പ്രണോയ് വിജയം.
അതേസമയം, രണ്ടു തവണ ഒളിമ്പിക് മെഡൽ ജേതാവായ പി.വി. സിന്ധു അമേരിക്കയുടെ ലോക 12ാം നമ്പർ താരം ബീവെൻ ഷാങ്ങിനോട് തോറ്റ് പുറത്തായി. സ്കോർ: 12-21 17-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.