തിരുവനന്തപുരം: കേരള ഒളിമ്പിക് അസോസിയേഷന്റെ സ്പോർട്സ് മാൻ ഒഫ് ദ ഇയർ -2022 അവാർഡിന് ബാഡ്മിന്റൺ താരം എച്ച്.എസ്. പ്രണോയ് അർഹനായി. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന അവാർഡ് പിന്നീട് സമ്മാനിക്കും. 2022ലെ ഗോൾഡൻ ഗ്ലോബ് റേസിൽ പായ്വഞ്ചി മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഭിലാഷ് ടോമിയെയും അസോസിയേഷൻ ആദരിക്കും. പ്രശസ്തിപത്രവും ഫലകവും സമ്മാനിക്കും. 2021ലെ അച്ചടി മാധ്യമ അവാർഡിന് ദീപികയിലെ സീനിയർ റിപ്പോർട്ടർ തോമസ് വർഗീസും ദൃശ്യമാധ്യമ പുരസ്കാരത്തിന് ഏഷ്യാനെറ്റ് ന്യൂസിലെ സീനിയർ സ്പോർട്സ് എഡിറ്റർ ജോബി ജോർജും മികച്ച സ്പോർട്സ് ഫോട്ടോഗ്രാഫർക്കുള്ള പുരസ്കാരത്തിന് സുപ്രഭാതത്തിലെ പി.പി. അഫ്താബും അർഹരായി. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.