ന്യൂഡൽഹി: തോമസ് കപ്പ് ബാഡ്മിന്റൺ ടൂർണമെൻറ് വിജയത്തിലൂടെ രാജ്യത്തിന് അഭിമാനമായ താരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുമോദനം. കിരീടനേട്ടം ചെറിയ കാര്യമല്ലെന്നും ഇത്രയും നാൾ ഇങ്ങനെയൊരു ടൂർണമെൻറ് ഉള്ളത് തന്നെ അധികമാർക്കും അറിയില്ലായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
താരങ്ങൾ മോദിയുമായി അനുഭവങ്ങൾ പങ്കുവെച്ചു. മെഡൽ കഴുത്തിൽ തൂക്കിയാണ് ആ രാത്രി തങ്ങളെല്ലാം ഉറങ്ങിയതെന്ന് ഡബ്ൾസ് താരം സാത്വിക് സായ് രാജ് ,രാൻകി റെഡ്ഡി പറഞ്ഞു. നായകനെന്ന നിലയിലെ വികാരങ്ങൾ കിഡംബി ശ്രീകാന്തിനോട് മോദി ചോദിച്ചറിഞ്ഞു.
ഫൈനൽ കഴിഞ്ഞയുടൻ പ്രധാനമന്ത്രി തന്നെ നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയെന്നത് മറ്റൊരു രാജ്യത്തെയും താരങ്ങൾക്ക് കിട്ടാത്ത സൗഭാഗ്യമാണെന്ന് ശ്രീകാന്ത് പറഞ്ഞു. ഉബർ കപ്പ് ക്വാർട്ടർ ഫൈനലിൽ പുറത്തായ വനിത ടീമുമായും മോദി സംവദിച്ചു. ചീഫ് നാഷനൽ കോച്ച് പുല്ലേല ഗോപിചന്ദും താരങ്ങൾക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.