വർഷങ്ങൾക്കിടെ ആദ്യമായി റാങ്കിങ്ങിൽ ആദ്യ 10ൽനിന്ന് പുറത്തായ പി.വി സിന്ധു തിരിച്ചുവരവിന് വഴിയൊരുക്കി മഡ്രിഡ് ഓപണിൽ കുതിക്കുന്നു. രണ്ടു തവണ ഒളിമ്പിക് മെഡൽ ജേതാവായ താരം ഇന്തോനേഷ്യയുടെ പുത്രി കുസുമ വർഡാനിയെ നേരിട്ടുള്ള സെറ്റുകൾക്ക് (21-16 21-14) ആണ് വീഴ്ത്തിയത്. ഇന്ത്യയുടെ തന്നെ ലോക 21ാം നമ്പർ താരം കിഡംബി ശ്രീകാന്തും ക്വാർട്ടറിലെത്തിയിട്ടുണ്ട്. നാട്ടുകാരനായ ബി. സായ് പ്രണീതിനെയാണ് ശ്രീകാന്ത് മറികടന്നത്. സ്കോർ 21-15, 21-12.
പരിക്കിനെ തുടർന്ന് നീണ്ട അവധിയിലായിരുന്ന സിന്ധു ഏറെയായി ഫോം കണ്ടെത്താൻ വിഷമിച്ചിരുന്നു. തുടർ തോൽവികളെ തുടർന്ന് 2016നു ശേഷം ആദ്യമായി റാങ്കിങ്ങിൽ 10നു പുറത്താകയും ചെയ്തു. ഇതിനൊടുവിലാണ് പ്രതീക്ഷയായി മഡ്രിഡിലെ കുതിപ്പ്. ഡെന്മാർക്ക് താരം മിയ ബ്ലിച്ച്ഫെൽറ്റ് ആണ് ക്വാർട്ടറിൽ സിന്ധുവിന് എതിരാളി. ടോപ്സീഡ് ജപ്പാന്റെ കെന്റ നിഷിമോടോക്കെതിരെയാണ് ശ്രീകാന്ത് ക്വാർട്ടറിൽ ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.