ഗോപീചന്ദ്​ അക്കാദമിയിൽ നിന്നും പരിശീലനം ഗച്ചിബൗളിയിലേക്ക്​ മാറ്റി പി.വി. സിന്ധു; ഇതാണ്​ കാരണം

ന്യൂഡൽഹി: ഹൈദരാബാദ്​ നഗരത്തിലെ തന്‍റെ സ്​ഥിരം കളരിയായ പുല്ലേല ഗോപീചന്ദ്​ അക്കാദമിയിൽ നിന്നും പരിശീലനം ഗച്ചിബൗളി സ്​റ്റേഡിയത്തിലേക്ക്​ മാറ്റി ലോക ബാഡ്​മിന്‍റൺ സ്വർണമെഡൽ ജേത്രി പി.വി. സിന്ധു.

അന്താരാഷ്​ട്ര നിലവാരമുള സ്​റ്റേഡിയത്തിൽ പരിശീലിക്കുന്നത്​ വഴി എതിരാളികൾക്ക്​ മേൽ മാനസികമായി മുൻതൂക്കം നേടിയെടുക്കുന്നതിനായാണ്​ മാറ്റമെന്നും അല്ലാതെ ഗോപീചന്ദുമായി അഭിപ്രായവ്യത്യാസമുണ്ടായിട്ടല്ലെന്നും സിന്ധുവിന്‍റെ പിതാവ്​ പി.വി. രമണ വിശദീകരിച്ചു.

'ഗോപീചന്ദുമായി പ്രശ്​നങ്ങൾ ഒന്നുമില്ല. ഒളിമ്പിക്​ അരീനയിൽ പരിശീലിക്കുന്ന ഒരു അന്തരീക്ഷം സൃഷ്​ടിക്കാനാണ്​ ഉദ്ദേശിച്ചത്​. സായ്​യുടെയും ബാഡ്​മിന്‍റൺ അസോസിയേഷൻ ഓഫ്​ ഇന്ത്യയുടെയും അനുമതിയുണ്ട്' -മുൻ അന്താരാഷ്​ട്ര വോളി താരം കൂടിയായ രമണ പറഞ്ഞു​.

ജൂലൈ- ആഗസ്റ്റ്​ മാസങ്ങളിൽ നടക്കാൻ പോകുന്ന ടോക്യോ ഒളിമ്പിക്​സിന്​ 25കാരിയായ സിന്ധു ഇതുവരെ യോഗ്യത നേടിയിട്ടില്ല. കൊറിയൻ കോച്ചായ പാർക്​ തേ സാങിന്‍റെ കീഴിൽ പരിശീലനം ആരംഭിക്കുന്ന സിന്ധു യോഗ്യതക്ക്​ തൊട്ടരികിലാണ്​.

Tags:    
News Summary - PV Sindhu moves out of Gopichand Academy, to train at Gachibowli reson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.