മോശം പ്രകടനം; പി.വി. സിന്ധുവിന്റെ കോച്ച് രാജിവെച്ചു

ന്യൂഡൽഹി: ഇന്ത്യൻ ബാഡ്മിന്റൺ താരം പി.വി. സിന്ധുവിന്റെ പരിശീലകനെന്ന സ്ഥാനം ഒഴിയുകയാണെന്ന് പാർക്ക് തായ് സാങ്. അടുത്തിടെ സിന്ധുവിന്റെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്താണ് ദക്ഷിണ കൊറിയൻ കോച്ച് മടങ്ങുന്നത്.

സിന്ധു ടോക്യോ ഒളിമ്പിക്സിൽ വെങ്കലവും കഴിഞ്ഞ കോമൺവെൽത്ത് ഗെയിംസിൽ സ്വർണവും നേടിയത് പാർക്കിന്റെ കീഴിലായിരുന്നു. പരിക്കു കാരണം അഞ്ചുമാസം വിശ്രമത്തിലായിരുന്ന സിന്ധു തിരിച്ചെത്തിയത് പഴയ ഫോമിലായിരുന്നില്ല. മലേഷ്യൻ ഓപണിലും ഇന്ത്യൻ ഓപണിലും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഏഷ്യ മിക്സഡ് ടീം ചാമ്പ്യൻഷിപ്പിൽ റാങ്കിങ്ങിൽ ഏറെ താഴെയുള്ള താരത്തോടും തോറ്റു. പുതിയ കോച്ചിനെ തേടുന്നുവെന്ന് സിന്ധു പറഞ്ഞതായി പാർക്ക് വ്യക്തമാക്കി.

നേരത്തേ ഇന്ത്യയുടെ പുരുഷ താരങ്ങളുടെ പരിശീലകനായിരുന്ന പാർക്ക് 2019ലാണ് സിന്ധുവിനെ പരിശീലിപ്പിക്കാൻ തുടങ്ങിയത്. ഗോപിചന്ദും കിം ജി ഹ്യൂനുമായിരുന്നു നേരത്തേ സിന്ധുവിന്റെ പരിശീലകർ. മാർച്ച് 14 മുതൽ തുടങ്ങുന്ന ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിൽ സിന്ധുവിന് ഉപദേശമേകാൻ മലേഷ്യയുടെ മുൻ ജേതാവ് മുഹമ്മദ് ഹാഫിസ് ഹാഷിമുണ്ടാകുമെന്നാണ് സൂചന.

Tags:    
News Summary - P.V. Sindhu's foreign coach Kim Ji Hyun steps down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.