ഖേൽ രത്നക്ക് സാത്വികും ചിരാഗും; അർജുന പട്ടികയിൽ ഷമിയും ശ്രീശങ്കറും

ന്യൂഡൽഹി: ഇന്ത്യയുടെ ഒന്നാം നമ്പർ ടെന്നിസ് ഡബ്ൾസ് സഖ്യമായ സാത്വിക് സായ് രാജ് രങ്കി റെഡ്ഡിയെയും ചിരാഗ് ഷെട്ടിയെയും ഉന്നത കായിക ബഹുമതിയായ ഖേൽ രത്ന പുരസ്കാരത്തിന് ശിപാർശ ചെയ്തു. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയ പേസ് ബൗളർ മുഹമ്മദ് ഷമി, ഏഷ്യൻ ഗെയിംസിലും കോമൺ വെൽത്ത് ഗെയിംസിലും ലോങ് ജംപിൽ വെള്ളി മെഡൽ നേടിയ മലയാളി അത് ലറ്റ് എം. ശ്രീശങ്കർ തുടങ്ങിയവരെ അർജുന അവാർഡിനും നിർദേശിച്ചിട്ടുണ്ട്. പുരസ്കാര സമിതി ഇവരുടെ പേരുകൾ സമർപ്പിച്ചതായി കായിക മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. പരിശീലകർക്കുള്ള ദ്രോണാചാര്യ പുരസ്കാരത്തിന് അഞ്ചും സമഗ്ര സംഭാവനക്ക് മൂന്നും പേരെ നിർദേശിച്ചിട്ടുണ്ട്.

അർജുന അവാർഡ്: മുഹമ്മദ് ഷമി (ക്രിക്കറ്റ്), അജയ് റെഡ്ഡി (അന്ധ ക്രിക്കറ്റ്), ഓജസ് പ്രവീൺ ഡിയോട്ടാലെ, അദിതി ഗോപിചന്ദ് സ്വാമി (അമ്പെയ്ത്ത്), ശീതൾ ദേവി (പാരാ ആർച്ചറി), പരുൾ ചൗധരി, എം. ശ്രീശങ്കർ (അത്‌ലറ്റിക്സ്), മുഹമ്മദ് ഹുസാമുദ്ദീൻ (ബോക്സിങ്), ആർ. വൈശാലി. (ചെസ്), ദിവ്യകൃതി സിംഗ്, അനുഷ് അഗർവല്ല (അശ്വാഭ്യാസം), ദിക്ഷ ദാഗർ (ഗോൾഫ്), കൃഷൻ ബഹദൂർ പഥക്, സുശീല ചാനു (ഹോക്കി), പിങ്കി (ലോൺ ബോൾ), ഐശ്വരി പ്രതാപ് സിങ് തോമർ (ഷൂട്ടിങ്), ആന്റിം പംഗൽ (ഗുസ്തി), ഐഹിക മുഖർജി (ടേബിൾ ടെന്നീസ്).

ധ്യാൻചന്ദ് സമഗ്ര സംഭാവന പുരസ്കാരം: കവിത (കബഡി), മഞ്ജുഷ കൻവാർ (ബാഡ്മിന്റൺ) വിനീത് കുമാർ ശർമ (ഹോക്കി).

ദ്രോണാചാര്യ അവാർഡ്: ഗണേഷ് പ്രഭാകരൻ (മല്ലഖാംബ്), മഹാവീർ സൈനി (പാരാ അത്‌ലറ്റിക്‌സ്), ലളിത് കുമാർ (ഗുസ്തി), ആർ.ബി രമേഷ് (ചെസ്), ശിവേന്ദ്ര സിങ് (ഹോക്കി).

Tags:    
News Summary - Satwik and Chirag for Khel Ratna; Shami and Sreesankar in Arjuna list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.