പാരിസ്: ഫ്രഞ്ച് ഓപൺ സൂപ്പർ 750 ബാഡ്മിന്റണിൽ ഇന്ത്യയുടെ ലോക ഒന്നാം നമ്പർ ജോടികളായ സാത്വിക് സായ് രാജ് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
പുരുഷ ഡബ്ൾസിൽ നേരിട്ടുള്ള ഗെയിമുകൾക്ക് ഫ്രാൻസിന്റെ ലൂകാസ് ലോർവി-റൊനാൻ ലബാർ സഖ്യത്തെ 21-13, 21-13നാണ് തോൽപിച്ചത്. മൂന്ന് തവണ ലോക ചാമ്പ്യന്മാരായ ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സൻ-ഹെന്ദ്ര സേത്യാവൻ ജോടിയാണ് രണ്ടാം റൗണ്ടിൽ സാത്വിക്കിന്റെയും ചിരാഗിന്റെയും എതിരാളികൾ. വനിത സിംഗ്ൾസിൽ ഇന്തോനേഷ്യയുടെ ജോർജിയ മരിസ്ക തുൻ ജുങ്ങിനെ 12-21, 21-18, 21-15ന് തോൽപിച്ച് പി.വി. സിന്ധുവും രണ്ടാം റൗണ്ടിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.