സിംഗപ്പൂർ ഓപൺ: പി.വി. സിന്ധു ഫൈനലിൽ

സിംഗപ്പൂർ: സിംഗപ്പൂർ ഓപൺ സൂപ്പർ 500 സീരിസ് ബാഡ്മിന്റൺ വനിത സിംഗ്ൾസിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി. സിന്ധു ഫൈനലിൽ. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയെ അര മണിക്കൂർ കൊണ്ട് സിന്ധു നിലംപരിശാക്കി. സ്കോർ: 21-15, 21-7.

ഒരു വിജയത്തിനപ്പുറം സിന്ധുവിനെ കാത്തിരിക്കുന്നത് 2022ലെ പ്രഥമ സൂപ്പർ 500 കിരീടമാണ്. മത്സരത്തിൽ ലോക 38ാം നമ്പറുകാരി കവകാമിക്കെതിരെ പൂർണ ആധിപത്യം പുലർത്തിയാണ് സിന്ധു അനായാസ വിജയം സ്വന്തമാക്കിയത്. മേയിൽ തായ് ലൻഡ് ഓപൺ സെമിയിലെത്തിയ ശേഷം സിന്ധുവിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. കിരീടം സ്വന്തമാക്കി കോമൺ വെൽത്ത് ഗെയിംസിന് തിരിക്കാനായിരിക്കും ശ്രമം.

ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹാൻ യൂവിനെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ഒളിമ്പിക് വെങ്കല ജേതാവ് സൈന നെഹ് വാളും മലയാളി താരം എച്ച്.എസ് പ്രണോയിയും ക്വാർട്ടർ ഫൈനലിൽ പുറത്തായിയിരുന്നു.

Tags:    
News Summary - Singapore Open: PV Sindhu Reaches Final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.