സിംഗപ്പൂർ ഓപൺ: പി.വി സിന്ധു സെമിയിൽ

 സിംഗപ്പൂർ: സിംഗപ്പൂർ ഓപൺ സൂപ്പർ 500 സീരിസ് ബാഡ്മിന്റൺ വനിത സിംഗിൾസിൽ ഇന്ത്യയുടെ കിരീട പ്രതീക്ഷയായ പി.വി സിന്ധുവിന് സെമി ഫൈനൽ ടിക്കറ്റ്. ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ഹാൻ യൂവിനെ പരാജയപ്പെടുത്തിയാണ് സിന്ധുവിന്റെ സെമി പ്രവേശനം. സ്കോർ: 17-21, 21-11, 21-19.

ആദ്യ ഗെയിം നഷ്ടപ്പെട്ടെങ്കിലും അവസാന രണ്ടു ഗെയിമുകൾ സ്വന്തമാക്കി സിന്ധു ഗംഭീര പ്രകടനമാണ് കാഴ്ച വെച്ചത്. ആദ്യ ഗെയിമുകളിൽ സിന്ധു തുടരെത്തുടരെ പിഴവുകൾ വരുത്തിയിരുന്നു. എന്നാൽ രണ്ടാം ഗെയിമിൽ ഹാൻ യൂവിന് 11 പോയിന്റ് മാത്രമാണ് വിട്ടു​കൊടുത്തത്.

മൂന്നാമത്തെ ഗെയിം പിടിച്ചെടുക്കാൻ യൂ ശ്രമം നടത്തിയെങ്കിലും സിന്ധു വിട്ടു​കൊടുത്തില്ല. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടു. സെമിയില്‍ ജപ്പാന്റെ സയീന കവകാമിയാണ് സിന്ധുവിന്റെ എതിരാളി. പരിചയ സമ്പത്താണ് രണ്ട് തവണ ഒളിമ്പിക് മെഡൽ നേടിയ ഇന്ത്യൻ താരത്തിന് തുണയായത്.

Tags:    
News Summary - Singapore Open: PV Sindhu Through to Semi Finals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.