മഡ്രിഡ്: സ്പെയിൻ മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ മലയാളി താരം എം.ആർ അർജുൻ-ധ്രുവ് കപില സഖ്യം പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു.
പുരുഷ ഡബ്ൾസ് ഒന്നാം റൗണ്ടിൽ സ്കോട് ലൻഡിന്റെ സഹോദര ജോടിയായ ക്രിസ്റ്റഫർ ഗ്രിംലി-മാത്യൂ ഗ്രിംലി ടീമിനെ 16-21, 21-17, 21-12 സ്കോറിനാണ് പരാജയപ്പെടുത്തിയത്. മിക്സഡ് ഡബ്ൾസ് യോഗ്യത റൗണ്ടിൽ ഇന്ത്യയുടെ രോഹൻ കപൂർ-സിക്കി റെഡ്ഡി, ബി. സുമീത് റെഡ്ഡി-അശ്വിനി പൊന്നപ്പ സഖ്യങ്ങളും വനിത ഡബ്ൾസിൽ സിമ്രാൻ സിൻഘി-ഋതിക താക്കർ ജോടിയും തോറ്റുപുറത്തായി.
അതേസമയം, രണ്ട് വിജയങ്ങളുമായി പ്രിയാൻഷു രജാവത് പുരുഷ സിംഗ്ൾസ് യോഗ്യത റൗണ്ട് കടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.