ലണ്ടൻ: സ്വിസ് ഓപൺ ബാഡ്മിന്റണിൽ വനിതകളിൽ ഇന്ത്യൻ പ്രതീക്ഷയായിരുന്ന പി.വി. സിന്ധുവിന് അപ്രതീക്ഷിത ആഘാതമേകി ജപ്പാൻ കൗമാര താരം. 17കാരിയായ ടൊമോക മിയാസാകി 21-16, 19-21, 16-21നാണ് സിന്ധുവിനെ വീഴ്ത്തിയത്. പുരുഷ വിഭാഗത്തിൽ ലക്ഷ്യ സെന്നിനെ ചൈനീസ് തായ്പെയ് താരം ലീ ചിയാഹാവോ നേരിട്ടുള്ള സെറ്റുകളിലും കടന്നു. സ്കോർ 17-21, 15-21.
അതേസമയം, ടോപ് സീഡ് ലീ സീ ജിയയെ വീഴ്ത്തി കിഡംബി ശ്രീകാന്ത് ക്വാർട്ടറിൽ കടന്നു. കിരൺ ജോർജ് ഫ്രഞ്ച് താരം അലക്സ് ലാനിയറിനെയും (സ്കോർ 18-21, 22-20, 21-18) പ്രിയൻഷു റജാവത്ത് ചൈനയുടെ ലീ ല ക്സിയെയും (സ്കോർ 21-14, 21-13) തോൽപിച്ച് ക്വാർട്ടറിൽ കടന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.