ബാങ്കോക്: തായ്ലന്ഡ് ഓപണിൽ ഇന്ത്യൻ താരങ്ങൾ പൂർണമായും പുറത്തായി. പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത് പരിക്കേറ്റ് ടൂർണമെൻറിൽനിന്ന് പിൻവാങ്ങുകയും മറ്റു ഡബ്ൾസ്-സിംഗ്ൾ താരങ്ങൾ തോൽക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ താരങ്ങൾ പൂർണയമായും പുറത്തായത്.
പ്രീ ക്വാർട്ടറിൽ തായ്ലൻഡിെൻറ ബുസാന ഒങ്ബാംറുങ്ങാമിനോട് 23-21, 14-21, 16-21 സ്കോറിനാണ് സൈന തോറ്റത്. ഡബ്ൾസിൽ സ്വാതിക് രാൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും തോൽവിയോടെ പുറത്തായി. കാലിെൻറ മസിലിന് വേദന അനുഭവപ്പെട്ടതോടെയാണ് ശ്രീകാന്ത് ടൂര്‍ണമെൻറില്‍നിന്ന് പിന്മാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.