ബെയ്ജിങ്: ഗ്രൂപ് സി പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ 5-0ത്തിന് തൂത്തുവാരി ഇന്ത്യ തോമസ് കപ്പ് ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ. കഴിഞ്ഞ ദിവസം തായ്ലൻഡിനെയും കടന്നാണ് തുടർച്ചയായ രണ്ടാം ജയവുമായി ടീം ഇന്ത്യ അവസാന എട്ടിലെത്തിയത്.
വിജയവഴിയിൽ തിരിച്ചെത്തിയ എച്ച്.എസ് പ്രണോയ് 21-15, 21-15ന് ഹാരി ഹുവാങ്ങിനെ വീഴ്ത്തി മികച്ച തുടക്കം നൽകിയ കളിയിൽ സാത്വിക്- ചിരാഗ് സഖ്യം മൂന്നു സെറ്റ് നീണ്ട കളി ജയിച്ച് ലീഡ് ഉയർത്തി. ബെൻ ലെയിൻ- സീൻ വെൻഡി സഖ്യത്തിനെതിരെ 21-17, 19-21, 21-15നായിരുന്നു ജയം.
നദീം ഡൽവിയെ അനായാസം കടന്ന് കിഡംബി ശ്രീകാന്ത് ലീഡ് 3-0 ആക്കി ഉയർത്തിയതിനു പിന്നാലെ എം.ആർ. അർജുൻ-ധ്രുവ് കപില സഖ്യവും അവസാന മത്സരത്തിൽ കിരൺ ജോർജും ജയിച്ചായിരുന്നു വൈറ്റ്വാഷ്. ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ബുധനാഴ്ച 14 തവണ ചാമ്പ്യന്മാരായ ഇന്തോനേഷ്യയാണ് ഇന്ത്യക്ക് എതിരാളികൾ. കഴിഞ്ഞ ദിവസം തുടർച്ചയായ രണ്ടാം ജയവുമായി ഇന്ത്യൻ വനിതകൾ ഉബർ കപ്പ് ക്വാർട്ടറിലും സ്ഥാനം പിടിച്ചു. അവസാന ഗ്രൂപ് മത്സരത്തിൽ ഇവർ ഇന്ന് ചൈനയെ നേരിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.