തോ​മ​സ്​ ക​പ്പ്​ ക്യാ​മ്പ്​ റ​ദ്ദാ​ക്കി; ഇ​ന്ത്യ​യെ സി​ന്ധു, ശ്രീ​കാ​ന്ത്​ ന​യി​ക്കും

ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ൽ കു​ടു​ങ്ങി ഏ​റെ​യാ​യി വീ​ട്ടി​ലി​രി​ക്കു​ന്ന താ​ര​ങ്ങ​ൾ വീ​ണ്ടും റാ​ക്ക​​റ്റേ​ന്താ​ൻ ഒ​രു​ങ്ങു​​ന്ന ബാ​ഡ്​​മി​ൻ​റ​ൺ കോ​ർ​ട്ടി​ൽ പു​തി​യ ആ​ധി. ഡെ​ന്മാ​ർ​ക്കി​ൽ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തോ​മ​സ്,​​ ഊ​ബ​ർ ക​പ്പി​നാ​യി ​തി​ങ്ക​ളാ​ഴ്​​ച ആ​രം​ഭി​ക്കേ​ണ്ട പ​രി​ശീ​ല​ന ക്യാ​മ്പാ​ണ്​ ആ​ശ​ങ്ക​ക​ൾ​ക്കൊ​ടു​വി​ൽ റ​ദ്ദാ​ക്കി​യ​ത്​.

സാ​യ്​ ഗോ​പി​ച​ന്ദ്​ ബാ​ഡ്​​മി​ൻ​റ​ൺ അ​ക്കാ​ദ​മി​യി​ലാ​യി​രു​ന്നു ക്യാ​മ്പ്​ നി​ശ്ച​യി​ച്ച​ത്. അ​ക്കാ​ദ​മി​യി​ലെ​ത്തു​ന്ന താ​ര​ങ്ങ​ൾ കോ​വി​ഡ്​ പി.​സി.​ആ​ർ ടെ​സ്​​റ്റ്​ നെ​ഗ​റ്റി​വ്​ റി​സ​ൽ​ട്ട്​ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ഒ​രാ​ഴ്​​ച ക്വാ​റ​ൻ​റീ​നി​ലി​രി​ക്ക​ണ​മെ​ന്നു​മാ​ണ്​ ച​ട്ടം. ആ​റാം​ദി​വ​സം വീ​ണ്ടും ടെ​സ്​​റ്റ്​ ചെ​യ്​​ത്​ നെ​ഗ​റ്റി​വാ​​ക​ണം. പ​രി​ശോ​ധ​ന കാ​ല​യ​ള​വ്​ കൂ​ടി പ​രി​ഗ​ണി​ച്ച്​ ചു​രു​ങ്ങി​യ​ത്​ എ​ട്ടു​മു​ത​ൽ 10 വ​രെ ദി​വ​സം ക്വാ​റ​ൻ​റീ​ലി​രു​ന്ന ശേ​ഷ​മേ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​ന​ത്തി​ൽ ചേ​രാ​നാ​കൂ എ​ന്നു​​വ​ന്ന​തോ​ടെ പ​ല​രും പി​ന്മാ​റി.

വി​ഷ​യം തീ​രു​മാ​ന​മാ​കും​വ​രെ പ​​ങ്കെ​ടു​ക്ക​ൽ നി​ർ​ബ​ന്ധ​മി​ല്ലെ​ന്ന്​ അ​ധി​കൃ​ത​രും പ​റ​ഞ്ഞു. ഇ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു റ​ദ്ദാ​ക്ക​ൽ. ടീ​മി​നെ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തോ​മ​സ്​ ക​പ്പി​നു​ള്ള താ​ര​ങ്ങ​ൾ സെ​പ്​​റ്റം​ബ​ർ 27ന്​ ​പു​റ​പ്പെ​ട​ണം. അ​വി​ടെ​യും ടെ​സ്​​റ്റും ക്വാ​റ​ൻ​റീ​നും ക​ഴി​ഞ്ഞാ​ലേ കോ​ർ​ട്ടി​ലി​റ​ങ്ങാ​നാ​കൂ. ഒ​ക്​​ടോ​ബ​ർ മൂ​ന്നു​മു​ത​ൽ 11 വ​രെ​യാ​ണ്​ ഡെ​ന്മാ​ർ​ക്കി​ലെ മ​ത്സ​ര​ങ്ങ​ൾ.

തോ​മ​സ്​ ക​പ്പ്​: കി​ഡം​ബി ശ്രീ​കാ​ന്ത്, പാ​രു​പ്പ​ള്ളി ക​ശ്യ​പ്, ല​ക്ഷ്യ സെ​ൻ, സു​ഭാ​ങ്ക​ർ ഡെ, ​സി​റി​ൽ വ​ർ​മ, മ​നു അത്രി, സു​മി​ത്​ റെ​ഡ്​ഡി, എം.​ആ​ർ അ​ർ​ജു​ൻ, ധ്രു​വ്​ ക​പി​ല, കൃ​ഷ്​​ണ പ്ര​സാ​ദ്​ ഗ​ര​ഗ.

ഊബ​ർ ക​പ്പ്​: പി.​വി സി​ന്ധു, സൈ​ന ​നെ​ഹ്​​വാ​ൾ, ആ​ക​ർ​ശി ക​ശ്യ​പ്, മാ​ള​വി​ക ബ​ൻ​സോ​ദ്, അ​ശ്വി​നി പൊ​ന്ന​പ്പ, സി​ക്കി റെ​ഡ്​​ഡി, പൂ​ജ ദ​ണ്ഡു, പൂ​ർ​വി​ശ റാം, ​ജ​ക്കം​പു​ഡി മെ​ഘ​ന. 

Tags:    
News Summary - thomas cup badminton will lead by sreekanth and sindhu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.