ടോക്യോ: നോയിഡ് ഡിസ്ട്രിക് മജിസ്ട്രേറ്റായ സുഹാസ് എൽ. യതിരാജ് പാരാലിമ്പിക്സിൽ മെഡലുറപ്പിച്ചു. പാരാലമ്പിക്സിൽ മെഡൽ നേടുന്ന ആദ്യ ഐ.എ.എസ് ഓഫീസറാണ് സുഹാസ്. ബാഡ്മിന്റൺ പുരുഷ സിംഗിൾസിൽ എസ്4 വിഭാഗത്തിലാണ് സുഹാസ് ഫൈനലിലെത്തിയത്.
ഇന്തോനേഷ്യയുടെ ഫ്രെഡി സെറ്റിവാനിനെ 21-9, 21-15 എന്ന സ്കോറിന് തകർത്താണ് സുഹാസിന്‍റെ ഫൈനൽ പ്രവേശനം. സുഹാസുമായുള്ള മത്സരത്തിൽ 31 മിനിറ്റിനുള്ളിൽ എതിരാളി അടിയറവ് പറഞ്ഞു. ആദ്യ തന്നെ ലീഡെടുത്ത സുഹാസ് എതിരാളിക്ക് മേൽ സമ്മർദം ശക്തമാക്കി 21-9 എന്ന സ്കോറിന് ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിലും ലീഡെടുത്ത സുഹാസ് 21-15 എന്ന സ്കോറിനാണ് വിജയിച്ചത്. ബാഡ്മിന്റൺ കോർട്ടിൽ നിന്നുള്ള ഇന്ത്യയുടെ രണ്ടാമത്തെ മെഡൽ നേട്ടമാണ് ഇന്നത്തേത്. ഇന്ത്യൻ ബാഡ്മിന്റൺ താരമായ പ്രമോദ് ഭാഗതും ഫൈനലിലേക്ക് മുന്നേറി മെഡലുറപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.