വി​ക്ട​ർ അ​ക്സെ​ൽ​സെ​ന്നും യ​മാ​ഗു​ചി​യും മെ​ഡ​ലു​ക​ളു​മാ​യി

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: അക്സെൽസെൻ, യമാഗുചി ജേതാക്കൾ

ടോക്യോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസെന്നും ജപ്പാന്റെ അകാനേ യമാഗുചിയും വ്യക്തിഗത ജേതാക്കൾ. പുരുഷ സിംഗ്ൾസ് ഫൈനലിൽ തായ്‍ലൻഡിന്റെ കുൻലാവുത് വിതിദ്സാണിനെയാണ് വിക്ടർ തോൽപിച്ചത്. സ്കോർ: 21-5, 21-16.

ഒന്നാം നമ്പറുകാരനായ വിക്ടർ കഴിഞ്ഞ ഒളിമ്പിക് സ്വർണജേതാവും 2017ലെ ലോക ചാമ്പ്യനുമാണ്. ചൈനയുടെ ചെൻ യുഫേയിയെ വീഴ്ത്തി കിരീടം നിലനിർത്തുകയായിരുന്നു യമാഗുചി. സ്കോർ: 21-12, 10-21, 21-14. പുരുഷ ഡബ്ൾസ് കിരീടം മലേഷ്യയുടെ ആരോൺ ചിയ-സോ വൂ യിക് സഖ്യം നേടി. ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാൻ ഹെന്ദ്ര സെത്യവാൻ ജോടിയെ 21-19, 21-14നാണ് തോൽപിച്ചത്.

വനിത ഡബ്ൾസിൽ ദക്ഷിണ കൊറിയയുടെ കിം സോ യൂങ്-കോങ് ഹീ യോങ് ടീമിനെ 22-10, 21-14 സ്കോറിന് തോൽപിച്ച് ചൈന‍യുടെ ചെൻ ക്യുങ് ചെനും ജിയാ യീ ഫാനും കിരീടം സ്വന്തമാക്കി. മിക്സഡ് ഡബ്ൾസ് കിരീടം ചൈനയുടെതന്നെ ഴെങ് സീ വെയ്-ഹുയാങ് യാ ക്യോങ് സഖ്യത്തിനാണ്. ആതിഥേയ ജോടികളായ യുത വതാനെബേയും അരിസ ഹിഗാഷിനോയും 21-13, 21-16ന് ഇവരോട് മുട്ടുമടക്കി.

Tags:    
News Summary - World Badminton Championship: Axelsen, Yamaguchi win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.