കോപൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡൽപ്രതീക്ഷയായ എച്ച്.എസ്. പ്രണോയ് ക്വാർട്ടർ ഫൈനലിൽ കടന്നു. പുരുഷ സിംഗ്ൾസിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ സിംഗപ്പൂരിന്റെ ലോക ഏഴാം നമ്പർ ലോ കീൻ യൂവിനെ ഒന്നിനെതിരെ രണ്ടു ഗെയിമിനാണ് തിരുവനന്തപുരത്തുകാരൻ തോൽപിച്ചത്.
സ്കോർ: 21-18, 21-15, 21-19. പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് രൻകിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യവും ക്വാർട്ടറിലെത്തിയപ്പോൾ വനിത ഡബ്ൾസിൽ ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് ജോടി പ്രീക്വാർട്ടറിൽ പുറത്തായി. ലോക ഒമ്പതാം നമ്പറായ പ്രണോയിക്ക് ആദ്യ ഗെയിമിൽ ലോ കീൻ കനത്ത ഭീഷണിയുയർത്തി. നേരിയ വ്യത്യാസത്തിൽ പ്രണോയ് ജയിച്ചെങ്കിലും രണ്ടാമത്തേതിൽ സിംഗപ്പൂരുകാരൻ മേധാവിത്വം പുലർത്തി. വിജയിയെ തീരുമാനിക്കാനുള്ള മൂന്നാം ഗെയിമിലും കനത്തപോര്. ഒടുവിൽ ജയം പ്രണോയിക്കൊപ്പം.
ലോക രണ്ടാം നമ്പറായ സാത്വിക്-ചിരാഗ് സഖ്യം ഇന്തോനേഷ്യയുടെ റോളി കർനാൻഡോ-ഡാനിയൽ മാർത്തിൻ കൂട്ടുകെട്ടിനെ 21-15, 19-21, 21-9നും പരാജയപ്പെടുത്തി. മലയാളിയായ ട്രീസും ഗായത്രിയും ചേർന്ന ടീം ചൈനയുടെ ചെൻ ക്യൂങ് ചെൻ-ജിയ യീ ഫാൻ ജോടിയോട് 14-21, 9-21നാണ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.