ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്: സൈന പ്രീ ക്വാർട്ടറിൽ

ടോക്യോ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സൈന നെഹ് വാൾ പ്രീ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. രണ്ടാം റൗണ്ട് എതിരാളി ജപ്പാന്റെ നൊസോമി ഒകുഹാര പരിക്കിനെത്തുടർന്ന് പിന്മാറിയ സാഹചര്യത്തിൽ സൈനക്ക് ബൈ നൽകുകയായിരുന്നു. ആദ്യ റൗണ്ടിൽ ഹോങ്കോങ്ങിന്റെ ച്യൂങ് ങ്ഗാൻ യീയെ 21-19, 21-9 തോൽപിച്ചു ഇന്ത്യൻ താരം.

വനിത ഡബ്ൾസിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം മലേഷ്യയുടെ യീൻ യുവാൻ ലോ-വലേരീ സ്യൂ കൂട്ടുകെട്ടിനെതിരെ 21-11, 21-13 സ്കോറിന് ജയിച്ചു. എന്നാൽ, മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ വെങ്കട്ട് ഗൗരവ് പ്രസാദ്-ജൂഹി ദേവാംഗൻ ജോടി ഇംഗ്ലീഷ് ടീമായ ഗ്രഗോറി മയേഴ്സ്-ജെന്നി മൂറെയോട് 10-21, 21-23ന് തോറ്റ് പുറത്തായി.

Tags:    
News Summary - World Badminton Championship: Saina in pre-quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.