‘ബാബറിന് കല്യാണം കഴിക്കാൻ പ്രായമായി, ഞാൻ അവന്‍റെ മാതാപിതാക്കാളോട് അപേക്ഷിക്കുന്നു’

അന്താരാഷ്ട്ര ക്രിക്കറ്റിൽ മോശം ഫോമിലൂടെ കടന്നുപോകുന്ന താരമാണ് പാകിസ്താന്‍റെ വൈറ്റ് ബോൾ ക്രിക്കറ്റ് നായകൻ ബാബർ അസം. അദ്ദേഹത്തിന്‍റെ ഈ മോശം ഫോമിനെതിരെ ഒരുപാട് വിമർശനങ്ങളും ഉപദേശങ്ങളും ലഭിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴിതാ ബാബറിന് വ്യത്യസ്തമായ ഉപദേശവുമായി എത്തിയിരിക്കുകയാണ് മുൻ പാകിസ്താൻ ക്രിക്കറ്റ് താരം ബാസിത് അലി. ബാബറിനോട് കല്യാണം കഴിക്കാനാണ് ബാസിത് അലി പറയുന്നത്. കല്യണം കഴിഞ്ഞാൽ ബാബർ ഒരു വ്യത്യസ്ത മനുഷ്യനാകുമെന്നും ഫോം വീണ്ടെടുക്കുമെന്നും ബാസിത് അലി പറഞ്ഞു.

'ബാബറിന്‍റെ കല്യണത്തെ കുറിച്ച് മാതാപിതാക്കളോട് സംസാരിക്കേണ്ട സമയമായിരിക്കുകയാണ്. അതിന് ശേഷം അവൻ വ്യതസ്തമായൊരു ബാറ്ററാകും. തോൽവികൾ ഒരു കളിക്കാരനെ എങ്ങനയൊക്കെ ബാധിക്കുമെന്ന് എനിക്കറിയാം. അവന്‍റെ മൂത്ത ചേട്ടന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട് ഞാൻ ബാബറിന്‍റെ മാതാപിതാക്കളോട് അവനെ കല്യാണം കഴിപ്പിക്കാൻ അപേക്ഷിക്കുകയാണ്. എനിക്ക് അവൻ കല്യാണം കഴിച്ച് കാണണം. കല്യാണം കഴിക്കൂ ബാബർ അസം, നിങ്ങൾക്ക് അതിനുള്ള പ്രായമായി,' ബാസിത് അലി പറഞ്ഞു.

അടുത്തിടെ സമാപിച്ച ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിൽ നാല് ഇന്നിങ്സിൽ നിന്നുമായി 64 റൺസ് മാത്രമാണ് ബാബർ നേടിയത്. ബൗളിങ്ങിനെ ചെറിയ രീതിയിൽ സഹായിക്കുന്ന പിച്ചിൽ പോലും അദ്ദേഹം പതറുന്ന കാഴ്ചക്കാണ് പാകിസ്താൻ ക്രിക്കറ്റ് സാക്ഷ്യംവഹിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ കഴിഞ്ഞ 16 ഇന്നിങ്സിൽ ഒരു അർധസെഞ്ച്വറി പോലും തികക്കാൻ പാകിസ്താൻ ഓപ്പണറിന് സാധിച്ചിട്ടില്ല. ഒക്ടോബറിൽ ഇംഗ്ലണ്ടിനെതിരെയാണ് പാകിസ്താന്‍റെ അടുത്ത ടെസ്റ്റ് പരമ്പര.

Tags:    
News Summary - basit ali request babar azam to marry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.