ഫിറ്റ്നെസ് ഇൻഫ്ലുവൻസർ ജോ ലിൻഡ്നർ അന്തരിച്ചു; മരണകാരണം പേശികളിലെ വീക്കം

വാഷിംങ്ടൺ: ജോസ്തെറ്റിക്സ് എന്ന പേരിൽ ഇൻസ്റ്റ്ഗ്രാമിൽ പ്രശസ്തനായ ഫിറ്റ്നെസ് ഇൻഫ്ലുവൻസർ ജോ ലിൻഡ്നർ അന്തരിച്ചു. 30 വയസായിരുന്നു. രക്തക്കുഴലിലെ വീക്കമായ അനൂറിസം എന്ന രോഗം ബാധിച്ചാണ് മരണമെന്ന് കാമുകി നിച്ച അറിയിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് തനിക്ക് കഴുത്ത് വേദനിക്കുന്നതായി ജോ പറഞ്ഞിരുന്നുവെന്നും എന്നാൽ അതിന്‍റെ കാരണം തിരിച്ചറിയാൻ വൈകിപ്പോയെന്നും നിച്ച സമൂഹമാധ്യമത്തിൽ കുറിച്ചു.

ഇന്‍സ്റ്റഗ്രാമിൽ എട്ട് മില്യണിലധികം ഫോളോവേഴ്സുള്ള ബോഡി ബിൽഡറാണ് ജോ ലിൻഡ്നർ. ഫിറ്റ്നെസുമായി ബന്ധപ്പെട്ട് നുറുങ്ങ് വിദ്യകളും തന്ത്രങ്ങളും പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധേയനായിരുന്നു ജോ. ഇവരുടെ യുട്യൂബ് വീഡിയോകൾക്കും കാഴ്ച്ക്കാർ ഏറെയാണ്.

ജൂണിൽ നടന്ന ഒരു അഭിമുഖത്തിൽ തനിക്ക് റിപ്ലിങ് മസിൽ ഡിസീസ് എന്ന രോഗമുണ്ടെന്ന് ജോ വെളിപ്പെടുത്തിയിരുന്നു. പേശികളെ ബാധിക്കുന്ന അപൂർവ രോഗമാണിത്. മരിക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോ പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിലും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി വെളിപ്പെടുത്തിയിരുന്നു. സ്റ്റിറോയിഡുകൾ ഉപയോഗിക്കാറുണ്ടെന്ന് അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബോഡി ബിൽഡിങ് മേഖലയിലേക്ക് എത്തുന്നതിന് മുമ്പേ ക്ലബ് ബൗൺസറായി ജോലി ചെയ്യുകയായിരുന്നു ജോ. ഏലിയൻ ഗെയിൻസ് എന്ന ഫിറ്റ്നെസ് ട്രെയിനിങ് ആപ്പിന്‍റെ ഉടമസ്ഥനുമായിരുന്നു ഇദ്ദേഹം.

Tags:    
News Summary - Body builder and Influencer Jo Lindner dies at 30

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.