ടൊറന്റോ: കാൻഡിഡേറ്റ്സ് ചെസ് ടൂർണമെന്റിന് തുടക്കമായപ്പോൾ ഒന്നാം റൗണ്ടിലെ ഭൂരിഭാഗം മത്സരങ്ങളും സമനിലയിൽ കലാശിച്ചു. ഓപൺ വിഭാഗത്തിൽ ഇന്ത്യക്കാരായ ഡി. ഗുകേഷും വിദിത് ഗുജറാത്തിയും പരസ്പരം ഏറ്റുമുട്ടി സമനില സമ്മതിച്ചു. കൗമാരതാരം ആർ. പ്രഗ്നാനന്ദയെ ഫ്രാൻസിന്റെ ഫിറോസ അലിറേസയും തളച്ചു.
അമേരിക്കക്കാരായ ഫാബിയാനോ കരുവാനയും ഹികാറു നമാകുറയും, അസർബൈജാന്റെ നിജാത് അബാസോവും റഷ്യക്കാരൻ ഇയാൻ നെപോംനിയാഷിയും ഏറ്റുമുട്ടി സമനിലയിൽതന്നെ പിരിഞ്ഞു. വനിത വിഭാഗത്തിൽ ഇന്ത്യക്കാരായ ആർ. വൈശാലിയും കൊനേരു ഹംപിയും നേർക്കുനേർ വന്നപ്പോഴും ഫലത്തിൽ മാറ്റമുണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.