ചെസ് ഒളിമ്പ്യാഡ്: ഇന്ത്യയെ നയിക്കാൻ ഗുകേഷും പ്രഗ്നാനന്ദയും

ചെന്നൈ: സെപ്റ്റംബറിൽ ഹംഗറി തലസ്ഥാനമായ ബുഡപെസ്റ്റിൽ നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യൻ പ്രതീക്ഷകൾക്ക് സുവർണമുദ്ര നൽകാൻ മികച്ച സംഘം. ഡി. ഗുകേഷ്, ആർ. പ്രഗ്നാനന്ദ എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഇന്ത്യൻ കരുനീക്കങ്ങൾ.

നവംബറിൽ നടക്കുന്ന ലോക ചെസ് ചാമ്പ്യൻഷിപ്പിൽ ചൈനയുടെ ഡിങ് ലിറെനെതിരെ കളിക്കാനിരിക്കുന്ന ഗുകേഷിന് ചെസ് ഒളിമ്പ്യാഡ് വലിയ പോരാട്ടത്തിന് മുന്നേയുള്ള ഡ്രസ് റിഹേഴ്സലാകും. ഈ വർഷം മികച്ച ഫോമിൽ തുടരുന്ന ഗുകേഷ് കഴിഞ്ഞ ഏപ്രിലിൽ ടോറന്റോയിൽ കാൻഡിഡേറ്റ്സ് ചാമ്പ്യൻഷിപ് ജയിച്ചാണ് ലോകപോരാട്ടത്തിലേക്ക് ടിക്കറ്റെടുത്തത്.

ചെസ് ഒളിമ്പ്യാഡ് ടീമിൽ ഇരുവർക്കും പുറമെ അർജുൻ എരിഗെയ്സി, വിദിത് ഗുജറാത്തി, ഹരികൃഷ്ണ എന്നിവരും വനിത ടീമിൽ ഡി. ഹരിക, വൈശാലി, ദിവ്യ ദേശ്മുഖ്, വാന്റിക അഗർവാൾ, താനിയ സച്ദേവ് എന്നിവരും അണിനിരക്കും. 2022ലെ വെങ്കല മെഡൽ ജേതാവ് കൊനേരു ഹംപി ഇത്തവണ ടീമിൽ ഇടംനേടിയിട്ടില്ല.

Tags:    
News Summary - Chess Olympiad: Gukesh and Pragnananda to lead India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.