ചെസ് ലോകകപ്പ് ഫൈനൽ; പ്രഗ്നാനന്ദ-കാൾസൻ ആദ്യ ഗെയിം സമനിലയിൽ

ബകു (അസർബൈജാൻ): ഫിഡെ ചെസ് ലോകകപ്പ് ഫൈനലിൽ ഇന്ത്യയുടെ ആർ. പ്രഗ്നാനന്ദയും നോർവീജിയൻ താരം മാഗ്നസ് കാൾസനും തമ്മിലെ ആദ്യ ഗെയിം സമനിലയിൽ കലാശിച്ചു. 35 നീക്കങ്ങൾക്കൊടുവിലാണ് ഇരുവരും സമനിലക്ക് സമ്മതിച്ചത്. രണ്ടാമത്തെയും അവസാനത്തെയും ക്ലാസിക്കൽ ഗെയിം ബുധനാഴ്ച നടക്കും.

ഇതും സമനിലയിലായാൽ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങും. ആദ്യ ഗെയിമിൽ വെള്ളക്കരുക്കളുമായായിരുന്നു ഇന്ത്യൻ ഗ്രാൻഡ് മാസ്റ്ററുടെ നീക്കങ്ങൾ. ഇംഗ്ലീഷ് ഓപണിങ്ങായിരുന്നു പ്രഗ്നാനന്ദയുടേത്.

രണ്ടാം ഗെയിമിൽ വെള്ളക്കരുക്കളുമായായിരിക്കും ലോക ഒന്നാം നമ്പറുകാരനായ കാൾസന്റെ നീക്കങ്ങൾ. ഈ മത്സരത്തിലും ആർക്കും ജയിക്കാനായില്ലെങ്കിൽ രണ്ടു റാപ്പിഡ് ഗെയിമുകൾ വിജയിയെ നിശ്ചയിക്കും. സമനില തന്നെയാണ് ഫലമെങ്കിൽ ഒറ്റ ബ്ലിറ്റ്സ് ഗെയിമിലൂടെ സഡൻ ഡെത്തിൽ ലോക ജേതാവിനെ കണ്ടെത്തും. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് 18കാരൻ ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ. സെമി ഫൈനലിൽ അമേരിക്കയുടെ ഫാബിയോ കരുവാനയെയാണ് അട്ടിമറിച്ചത്.

അതേസമയം, മൂന്നാം സ്ഥാനക്കാർക്കു വേണ്ടിയുള്ള പോരാട്ടത്തിലെ ആദ്യ ഗെയിമിൽ കരുവാനയെ അസർബൈജാന്റെ നിജാത് അബാസോവ് പരാജയപ്പെടുത്തി. രണ്ടാം ഗെയിം ഇന്ന് നടക്കും.

Tags:    
News Summary - Chess World Cup final: Praggnanandhaa and Carlsen settle for a draw; second game tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.